09-20-2015, 09:43 AM
സൂര്യന് ഭൂമിയിലെ പ്രകാശത്തിന്റെയും ജീവന്റെയും ആധാരമാണ്. അതിശക്തമായ ഊര്‍ജത്തിന്റെ ഉറവിടമാണ് സൂര്യന്. അതേ സൂര്യന് അതിയായി ജ്വലിച്ചാല്‍ സര്‍വ്വ നാശമായിരിക്കും ഫലം. അതേപോലെ സംഹാരത്തിന്റെ എല്ലാ ഭാവങ്ങളും ആര്‍ജിച്ച പുതിയ അവതാരം ഉടന്‍ ഇന്ത്യന്‍ ജന്മമെടുക്കാന്‍ പോവുകയാണ്. സംഹാരത്തിന്റെ ആ മൂര്‍ത്തിയുടെ പേരാണ് 'സൂര്യ'. പേര് കേട്ടിട്ട് ചിരിവരുന്നെങ്കില്‍ ചിരിച്ചുകൊള്ളു.
എന്നാല്‍ ഓര്‍ത്തോളു സൂര്യയുടെ പ്രഹരമേറ്റാല്‍ പിന്നീട് ആ സ്ഥലം മരുഭൂമിയായിത്തീരും. സൂര്യയെന്നാല് ഇന്ത്യ ഇതുവരെ പരീക്ഷിക്കാതെ മാറ്റി വച്ചിരിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ്. 12,000 മുതല്‍ 16,000 വരെ പ്രഹര പരിധി പ്രതീക്ഷിക്കുന്ന മിസൈലാണ് സൂര്യ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ ആയുധമാണ് സൂര്യ. രാജ്യത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്നുവേണമെങ്കില്‍ പൊലിപ്പിച്ച് പറയാം.
ശരിക്കും പറഞ്ഞാല്‍ ഇവന് ഒരു അസുരന് തന്നെ. ഒറ്റ പ്രയോഗത്തില്‍ ഒന്നിലേറെ ലക്ഷ്യങ്ങളില്‍ ഭസ്മമാക്കാന്‍ കഴിയുന്ന ഭസ്മാസുരന്. ഇന്നേവരെ ഇന്ത്യാ ഗവര്‍ണമെന്റ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര രംഗങ്ങളില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടികള്‍ മാത്രമാണ് ഇതില്‍ നിന്ന് ഭരണകൂടത്തെ മാറ്റി നിര്‍ത്തുന്നത്.
എന്നാല്‍ അനുദ്യോഗികമായ രഹസ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സൂര്യ മിസൈല്‍ മൂന്ന് ഘട്ടങ്ങളില്‍ കൂടിയാണ് ലക്ഷ്യം ഭേദിക്കുക എന്നാണ്. മിസൈലിന്റെ വിക്ഷേപണം മുതല്‍ രണ്ടാം ഘട്ടം വരെ ഘര ഇന്ധനവും പിന്നീട് ലക്ഷ്യത്തിലേക്കെത്താന്‍ ദ്രവ ഇന്ധനവുമാണ് സൂര്യ ഉപയോഗിക്കുക. 2010വരെ ഇതേപറ്റിയുള്ള ഒരു വിവരവും ലോകത്ത് ആര്‍ക്കും തന്നെ ല്ഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അല്പാല്പ്പമായി പലരും സൂര്യയെ അറിഞ്ഞ് പേടിച്ചു തുടങ്ങി.
1994ല്‍ ആരും അറിയാതെ രഹസ്യമായി തുടങ്ങിയതാണ് സൂര്യ പ്രോജക്ട്. 2010ല്‍ എത്തിയൊപ്പോളാണ് ഇന്ത്യ ഇതിന്റെ അവസാന പണിപ്പുരയിലാണെന്ന് ലോകം അറിഞ്ഞത്. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന പതിപ്പിനു പുറമെ കടലിനടിയില്‍ നിന്ന് വിക്ഷേപിക്കവുന്നത് വരെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയതായാണ് വിവരം. കടലിന്നടിയില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ ദൂര പരിധി 10,000 ആയി കുറയുമെന്ന് മാത്രം.
40 മീറ്റര്‍ നീളമുള്ള സൂര്യയ്ക്ക് ഭാരം 55,000 കിലോയാണ്. 1.1 ആണ് വ്യസം. ഇത് ഏകദേശ കണക്കുകള്‍ മാത്രമാണ്. മൂന്ന് മുതല്‍ 10വരെ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയും സൂര്യയ്ക്ക്. ഇത്തരം പോര്‍മുനകള്‍ക്ക് മിസൈലില്‍ നിന്ന് വേര്‍പെട്ട് 250 മുതല്‍ 750 കിലോമീറ്റര്‍ വരെ ദൂരത്തില്‍ എത്തി പ്രഹരം നടത്താന്‍ സാധിക്കും. ഇന്ത്യ ഇത്തരമൊരു മിസൈല്‍ കൈവശമുണ്ട് എന്ന് തല്ക്കാലം സമ്മതിക്കില്ല.
എന്നാല്‍ 2015ലോ 16ലൊ ഇത് വിക്ഷേപിച്ച് ലോകത്തെ ഞെട്ടിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യയുടെ ആദ്യത്തെ പതിപ്പിന് 8,000 കിലോമീറ്ററാണ് പരമാവധി പ്ര്ഹര പരിധി. രണ്ടാമത്തെ പതിപ്പിനാണ് പര്‍മാവധി 16,000 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നത്. 2020ല്‍ ഏതായാലും സൂര്യ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.
എന്നാല്‍ പണി പൂര്‍ത്തിയായിട്ടും ഇത് പരീക്ഷിക്കാതെ മാറ്റിവച്ചിരിക്കുകയാണ് ഇന്ത്യ. ഇതിന് രാഷ്ട്രീയമായും അന്തര്‍ദേശീയമായും ഒട്ടേറെ മാനങ്ങളുണ്ട്. നയതന്ത്ര ബന്ധങ്ങള്‍ പോലും ചിലപ്പോള്‍ ഉലഞ്ഞു എന്ന് വന്നേക്കാം.സൂര്യയ്ക്ക് പുറമെ അഗ്നിയുടെ ആറാം പതിക്കും നിര്‍മ്മാണ പുരോഗമിക്കുകയാണ്. ഇതിനും മൂന്നിലേറെ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുമെന്നാണ് വിവരം. കൂടാതെ അഗ്നിയുടെ പതിപ്പിനെ പരിഷ്കരിച്ച് ഉപഗ്രഹ വേധ മിസൈല്‍ ഉണ്ടാക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. സ്വയം സ്വായത്തമാക്കിയ ക്രയോജനിക സാങ്കേതിക വിദ്യ ഭാവിയില്‍ മിസൈല്‍ ടെക്നോളജിയില്‍ ഇന്ത്യ ഉപയോഗിക്കുകയും ചെയ്യും.